പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്തു; അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐയെ സസ്പെന്‍ഡ് ചെയ്തു

12 November 2022

വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്ബലവയല്‍ പൊലീസിന് എതിരെ നടപടി.
അമ്ബല വയല്‍ ഗ്രേഡ് എഎസ്‌ഐ ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുല്‍ ആര്‍ നായര്‍ സസ്പെന്‍ഷന്‍ ഉത്തരവ് ഇട്ടു. നടപടി വയനാട് എസ്‍ പി യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍.