എതിരില്ലാത്ത 2 ഗോളിന് സൗദിയെ തകർത്ത് പോളണ്ട്


ഖത്തർ ലോകകപ്പിലെ ഇന്ന് നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. കളിയുടെ 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്‌കിയും 82 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി ഗോൾ നേടിയത്. അതേസമയം, ശക്തമായ മത്സരം കാഴ്ചവെച്ച സൗദിക്ക് തലയെടുപ്പോടെ തന്നെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നിന്നും മടങ്ങാം.
മത്സരത്തിലെ ആദ്യ പകുതിയിൽ സൗദിയും പോളണ്ടും ശക്തമായ മത്സരമാണു കാഴ്ചവച്ചത്. പക്ഷെ 39–ാം മിനിറ്റില്‍ പിയോറ്റര്‍ സിയെലിന്‍സ്‌കിയിലൂടെ ഗോൾ നേടി പോളണ്ട് മുന്നിൽ എത്തി. പിന്നാലെ . 44-ാം മിനിറ്റില്‍ സൗദി അറേബ്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. സൗദിയുടെ സൂപ്പര്‍താരം സാലി അല്‍ ഷെഹ്‌രി എടുത്ത കിക്ക് ഗോൾകീപ്പർ തട്ടിയകറ്റി.
രണ്ടാം പകുതിയിലെ 56–ാം മിനിറ്റിൽ സൗദി താരം സലിം അൽ ദാവസരിയുടെ ഷോട്ട് പോളണ്ട് ഗോളി സെസ്നി സേവ് ചെയ്തു. 81-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി പോളണ്ടിനായി രണ്ടാം ഗോൾ നേടി. നിലവിൽ ജയത്തോടെ നാലു പോയിന്റുമായി സി ഗ്രൂപ്പിൽ പോളണ്ട് ഒന്നാമതെത്തി.