സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ഇടപാടുകാരെ കണ്ടെത്തും; ചെന്നൈയിൽ വൈഫ് സ്വാപിങ് സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്

single-img
8 November 2023

ചെന്നൈയിൽ നിന്നും ഭാര്യമാരെ കൈമാറ്റം (വൈഫ് സ്വാപിങ്) ചെയ്ത് പാർട്ടി നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡ് പണൈയൂർ പൊലീസ് . എട്ടുവർഷമായി ചെന്നൈ, കൊയമ്പത്തൂർ, മധുരൈ, സേലം, ഈറോഡ് തുടങ്ങിയ ന​ഗരങ്ങളിൽ പാർട്ടി നടത്തിയിരുന്ന എട്ടുപേരാണ് അറസ്റ്റിലായത്.

സെന്തിൽകുമാർ, കുമാർ, ചന്ദ്രമോഹൻ, ശങ്കർ, വേൽരാജ്, പേരരസൻ, സെൽവൻ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇവർ ലക്ഷ്യമിടുന്നത്. കുറച്ചു സ്ത്രീകളെ ഇവരുടെ ഭാര്യമാരാണെന്ന് പരിചയപ്പെടുത്തുകയും ഭാര്യമാരെ ലൈം​ഗിക ബന്ധത്തിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇവർ ചെയ്തിരുന്നത്.

സോഷ്യൽമീഡിയയിലൂടെ പരസ്യം ചെയ്തായിരുന്നു ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. 13000 മുതൽ 25000 രൂപവരെ സംഘം ഈടാക്കിയിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇവരുടെ താവളങ്ങളിൽ നിന്ന് 30-40 പ്രായമുള്ള നിരവധി സ്ത്രീകളെയും രക്ഷപ്പെടുത്തി. സ്ത്രീകളെല്ലാം വിവാഹിതരാണെന്നും വലിയ തുക വാ​ഗ്ദാനം ചെയ്താണ് ഇവരെ കെണിയിൽ വീഴ്ത്തിയതെന്നും പൊലീസ് പറയുന്നു.

സ്ത്രീകളെയെല്ലാം കുടുംബത്തിനൊപ്പം വിട്ടു. നിരന്തരം അപരിചിതർ വന്നുപോകുകയും രാത്രിയിൽ ഉച്ചത്തിലുള്ള പാട്ടുകേൾക്കുകയും ചെയ്തതിനെ തുടർന്ന് അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.