കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ മൂന്നു പേർ പോലീസ് പിടിയിൽ ; രണ്ട് വാഹനങ്ങളും കസ്റ്റഡിയില്‍
1 December 2023
കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.
ഇവര്‍ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രതികള്‍ ചാത്തന്നൂര്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.
ഇവര്‍ മൂന്നു പേരും തട്ടിക്കൊണ്ടുപോകലുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം അച്ഛനടക്കം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തുവെന്നും കുട്ടിയോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിശദീകരിച്ചു.