കോണ്‍ഗ്രസ് വനിത നേതാവിനെതിരെ സാമ്ബത്തിക തട്ടിപ്പിന് പൊലീസ് കേസ്

21 December 2022

പത്തനംതിട്ട : പത്തനംതിട്ടയില്‍ അഭിഭാഷകയായ കോണ്‍ഗ്രസ് വനിത നേതാവിനെതിരെ സാമ്ബത്തിക തട്ടിപ്പിന് പൊലീസ് കേസ്.
ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിബിത ബാബുവിനെതിരെയാണ് കേസ്. പല തവണയായി 14,16,294 രൂപ വാങ്ങിയ ശേഷം തിരികെ നല്‍കിയെല്ലെന്ന് കാണിച്ച് കടുത്തുരുത്തി സ്വദേശിയായ മാത്യു സെബാസ്റ്റ്യനാണ് പരാതി നല്‍കിയത്. വിബിതയുടെ അച്ഛന്‍ ബാബു തോമസിനെയും പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്. തിരുവല്ല പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.