ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസ്
തേവയ്ക്കല്‍ : എറണാകുളം തേവയ്ക്കലില്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയ്ക്ക് എതിരെ പൊലീസ് കേസെടുത്തു.
തേവയ്ക്കല്‍ സ്വദേശി സുനിത അഫ്സലിനെതിരെയാണ് കേസ്. പരിക്കേറ്റ കുട്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തേവയ്ക്കല്‍ കൊളോട്ടി മൂല മൈതാനത്ത് വച്ച് വച്ചാണ് സുനിത പതിനൊന്ന് വയസുകാരന്‍ സഹദിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ സുനിതയുടെ മകനും സഹദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തിലിടുപെട്ട സുനിത ആറാം ക്ലാസില്‍ പഠിക്കുന്ന തേവയ്ക്കല്‍ സ്വദേശി സഹദ് അബ്ദുല്‍ സലാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സഹദിന് ചതവുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സഹദിനെ ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. സഹദിന്‍റെ പിതാവിന്‍റെ പരാതിയില്‍ തൃക്കാക്കര പൊലീസ് സുനിതയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ജനുവരി രണ്ടാവാരം മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസി(32) നെയാണ് മഞ്ചേരി പോക്‌സോ അതിവേഗ കോടതി ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്. ഏഴുവര്‍ഷം കഠിനതടവിന് പുറമെ 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2015 നവംബര്‍ 27ന് വൈകീട്ട് 6.15നാണ് സംഭവം നടന്നത്.
മലപ്പുറത്തെ പള്ളിയില്‍ നിന്നും കുര്‍ബാന കഴിഞ്ഞ് മൈലപ്പുറത്തെ വീട്ടിലേക്ക് നടന്നുപോകുമ്ബോള്‍ ഓട്ടോയുമായി എത്തിയ പ്രതി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റുകയായിരുന്നു. ഓട്ടോ വീട്ടിനടുത്തെത്തിയപ്പോള്‍ പ്രതി കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട മാതാവ് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.