പോലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്

single-img
4 October 2022

സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാപൊലീസ്. സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.

സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന്എ ന്‍ഐഎയുടെ റിപ്പോര്‍ട്ടുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട എന്‍ഐഎയുടെ റിപ്പോര്‍ട്ടോടെ പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തയിൽ പറഞ്ഞിരുന്നത് .

കേരളാ പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുളളതെന്നും ഇതില്‍ പരാമര്‍ശിച്ചിരുന്നു.