ബാബ സിദ്ദിഖിയുടെ കൊലപാതകം; നടൻ സല്‍മാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ച് പൊലീസ്

single-img
13 October 2024

മഹാരാഷ്ട്രയിലെ മുതിർന്ന എൻ.സി.പി നേതാവും സംസ്ഥാനത്തെ മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നാലെ നടൻ സല്‍മാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചു പൊലീസ്.

സല്‍മാന്‍റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൊല്ലപ്പെട്ട സിദ്ദിഖി സല്‍മാൻ ഖാനുമായി അടുത്ത ബന്ധമുള്ള ആളായതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

കൊടും കുറ്റവാളിയായ ലോറൻസ് ബിഷ്‌ണോയി നേരത്തെ തന്നെ സല്‍മാനുനേരെ വധ ഭീഷണി ഉയർത്തിയിരുന്നു. ബിഷ്‌ണോയി വിഭാഗക്കാർ പവിത്രമെന്നു കരുതുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ തുടർന്നാണ് അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയും സംഘവും സല്‍മാൻ ഖാനെതിരെ തിരിഞ്ഞത്. കഴിഞ്ഞ ഏപ്രിലില്‍ സല്‍മാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പുണ്ടായിരുന്നു.