ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്


കൊല്ലം ജില്ലയിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്. ‘KL04 AF 3239’ എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട് . ഇതോടൊപ്പം പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുറ്റവാളികളെ പിടികൂടാൻ അന്വേഷണത്തിനായി കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും, സിറ്റിയിലെ എ സി പിമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. കേസ് അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംഘത്തിനെ രൂപീകരിച്ചിരിക്കുന്നത്. ഡിഐജി ആര്‍ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ നേരിട്ടുള്ള മേല്‍നോട്ട ചുമതല.