വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്‍കി

30 November 2022

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ പദ്ധതിയെ അനുകൂലിച്ചും സമരത്തിനെതിരെയും മാര്‍ച്ച് നടത്തുന്നതിനെതിരെ പൊലീസ്.
ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ചിനെതിരെ പൊലീസ് നോട്ടീസ് നല്‍കി. ഇന്ന് വൈകുന്നേരമാണ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ സംഘടനയായിരിക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രകോപന പ്രസംഗം, മുദ്രാവാക്യം എന്നിവ പാടില്ലെന്നും ഉച്ച ഭാഷിണി ഉപയോഗിക്കരുതെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പൊലീസിന്റെ അനുമതി തേടാതെ മാര്‍ച്ച് നടത്താനായിരുന്നു വിഎച്ച്‌പി ശ്രമം.വൈദികരുടെ നേതൃത്വത്തിലെ സമരത്തിനെതിരെയുള്ള സമരം കൂടുതല്‍ സംഘര്‍ഷത്തിന് വഴിവെക്കുമോയെന്ന ഭീതിയുണ്ട്. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിക്കാന്‍ തീരുമാനമായി.