പോലീസ് എസ് എഫ് ഐക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു; കുത്തിയിരുന്ന് പ്രതിഷേധവുമായി ഗവർണർ


കൊല്ലം ജില്ലയിലെ നിലമേലില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അപ്രതീക്ഷിത പ്രതിഷേധം. യാത്രയ്ക്കിടെ നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. പ്രതിഷേധവുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയർക്കുകയും സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരിക്കുകയുമായിരുന്നു.
തുടർന്ന് പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് സ്വീകരിച്ചു . പോലീസ് പ്രതിഷേധക്കാര്‍ക്ക് കരിങ്കൊടി കാണിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു എന്നാണ് ഗവര്‍ണർ ആരോപിക്കുന്നത് . ദേഷ്യത്തോടെ റോഡില്‍ ഇറങ്ങിയ ഗവര്‍ണര്‍ പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും വാഹനത്തില്‍ തിരികെ കയറാന്‍ കൂട്ടാക്കാതിരിക്കുകയുമായിരുന്നു.
നിങ്ങൾ സംസ്ഥാന മുഖ്യമന്ത്രിക്ക് ഇങ്ങനെയാണോ സുരക്ഷ ഒരുക്കുക എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. ഇതിനിടയിൽ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാനും ഗവര്‍ണര്‍ സ്റ്റാഫിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിഷയത്തിൽ രാജ്ഭവന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.