പോലീസ് ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതകം, വധശ്രമം എന്നിവയ്ക്ക് പുറമേ യുഎപിഎയും

30 October 2023

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ സ്‌ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. യുഎപിഎ യ്ക്ക് പുറമേ കൊലപാതകം, വധശ്രമം സ്‌ഫോടക വസ്തു സൂക്ഷിക്കല്‍ എന്നീ കുറ്റങ്ങളും പ്രതിയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേ സമയം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല എന്ന് പൊലീസ് അറിയിച്ചു. ബോംബ് നിര്‍മ്മിച്ചതിലും സ്‌ഫോടനം നടത്തിയതിലും ഡൊമിനിക് മാര്‍ട്ടിനെ മറ്റാരും സഹായിച്ചതായി കണ്ടെത്താനായിട്ടില്ല. സ്ഫോടനത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.