സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്

single-img
4 November 2022

തിരുവനന്തപുരം: സന്തോഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. വീടുകളില്‍ കടന്നുകയറി സ്ത്രീകളുടെ അടിവസ്ത്രമടക്കം മോഷ്ടിക്കുന്നതും അവരെ കടന്നുപിടിക്കുന്നതും ഒളിഞ്ഞു നോട്ടവും ഇയാളുടെ ശീലമാണ്.

പ്രതിക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിലും ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിലും പൊലീസിന് വീഴ്ചയുണ്ടായില്ല. പരാതിക്കാരിയുടെ ശക്തമായ നിലപാട് അന്വേഷണത്തില്‍ നിര്‍ണായകമായി.

രേഖാചിത്രം പുറത്തിറക്കിയതോടെ കുറവന്‍കോണത്തെ നൃത്താദ്ധ്യാപിക അശ്വതി നായര്‍ 25നും 26നും തന്റെ വീട്ടില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ക്ക് രേഖാ ചിത്രവുമായി സാമ്യമുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ശക്തമാക്കിയത്.

അതേസമയം, പ്രതിയുടെ രേഖാചിത്രം പുറത്തിറക്കിയതോടെ ആര്‍ക്കും സംശയം വരാതിരിക്കാന്‍ സന്തോഷ് തല മൊട്ടയടിച്ചാണ് ജോലിക്ക് എത്തിയത്. മുടി വടിച്ചത് തലയ്ക്ക് നീരുവന്നെന്ന കാരണം കൊണ്ടാണെന്നും സന്തോഷ് സഹപ്രവര്‍ത്തകരെ വിശ്വസിപ്പിച്ചു. സി.സി ടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും രേഖാചിത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.