മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം നടൻ കൃഷ്ണകുമാറിന്റെ കാറില്‍ മനഃപൂർവം ഇടിപ്പിച്ചു; പരാതി

single-img
1 September 2023

നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ പൊലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തൻ്റെ കാർ റോഡിലെ ഒരു വശത്തേക്ക് മനപൂർവം ഇടിപ്പിച്ചിട്ടെന്നാണ് പരാതി. മുഖ്യമന്ത്രി ഇന്ന് രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ് നടൻ കൃഷ്ണ കുമാർ.