ഡ്യൂട്ടിയിൽ മദ്യപിച്ചാൽ പിരിച്ചുവിടുമെന്ന് അസം ഡിജിപി
ഡ്യൂട്ടിയിൽ മദ്യപിച്ചാൽ പിരിച്ചുവിടുമെന്ന് അസം ഡിജിപി ഭാസ്‌കർജ്യോതി മഹന്ത മുന്നറിയിപ്പ് നൽകി. ആത്മാർത്ഥമായി ജോലി ചെയ്യാത്ത പോലീസുകാരുടെ തെറ്റുകൾ തടയാൻ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് പൊതുജനങ്ങളുമായി സൗഹൃദത്തോടെ പെരുമാറണം. നിസ്സാര കാര്യങ്ങളിൽ പോലും ആളുകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കരുത്, പകരം പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീടുകൾ സന്ദർശിച്ച് സേവനങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മാത്രമല്ല പോലീസ് നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മഹന്ത പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, താമസ സൗകര്യം മുതലായവ ഇതിൽ ഉൾപ്പെടുന്നു. “1000 പോലീസ് വസതികൾ നിർമ്മിക്കുന്നതിനുള്ള ഫണ്ട് ആവശ്യമായി വന്നപ്പോൾ മുഖ്യമന്ത്രി ഉടൻ തന്നെ തുക അനുവദിച്ചു. മാത്രമല്ല, അദ്ദേഹവുമായി വിശദമായ ചർച്ചയും നടത്തി എന്നും അസം ഡിജിപി ഭാസ്‌കർജ്യോതി മഹന്ത പറഞ്ഞു.