വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചു; എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല: ബിനോയ് വിശ്വം

single-img
19 July 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്നും ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തെറ്റുകൾ തിരുത്തും. തൃശൂരില്‍ ഇടതുമുന്നണിക്കും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി. എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. ആ കാര്യം മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു .

ഇടതുമുന്നണി മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി കാണാൻ കഴിഞ്ഞില്ല. ജനം നൽകിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.