പൊന്നിയിന്‍ സെല്‍വന്‍ II;ഏപ്രില്‍ 28 ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ എത്തും
മണിരത്നത്തിന്റെ മാഗ്നം ഓപ്പസിന്റെ തുടര്‍ച്ചയായ പൊന്നിയിന്‍ സെല്‍വന്‍ II നാളെ പ്രദര്‍ശനത്തിന് എത്തും . . ആദ്യ ചിത്രം പോലെ തന്നെ ഐമാക്‌സ് ഫോര്‍മാറ്റിലാണ് പൊന്നിയിന്‍ സെല്‍വന്‍ 2 പുറത്തിറങ്ങുന്നത്.
ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍. ശരത്കുമാര്‍, വിക്രം പ്രഭു, അശ്വിന്‍ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാന്‍, ആര്‍ പാര്‍ത്ഥിബന്‍ തുടങ്ങിയവരും ഇതിഹാസ കാലഘട്ടത്തിലെ ചിത്രത്തിലുണ്ട്. .കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്‌നം, ഇളങ്കോ കുമാരവേലും ബി ജയമോഹന്‍ എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ നിര്‍മ്മിച്ച പൊന്നിയിന്‍ സെല്‍വന്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് രവി വര്‍മ്മനാണ്, എ ആര്‍ റഹ്മാനാണ് സംഗീതം. എഡിറ്റര്‍ എ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണിയും അടങ്ങുന്നതാണ് ടെക്നിക്കല്‍ ക്രൂ. പൊന്നിയിന്‍ സെല്‍വന്‍ II ഏപ്രില്‍ 28 ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ എത്തും.