തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് കുതിച്ചു പൊന്നിയിന്‍ സെല്‍വന്‍

single-img
9 October 2022

കോളിവുഡ് ഏറെക്കാലമായി കാത്തിരുന്ന ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ 1. തമിഴ് ജനതയുടെ സംസ്കാരമടങ്ങിയ നോവലിന്റെ ചലച്ചിത്ര രൂപവും വന്‍ താരനിര അണിനിരക്കുന്നു തുടങ്ങി നിരവധി പ്രത്യേകതകള്‍ ഉള്ള ചിത്രം കൂടിയാണിത്.

ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകള്‍ സാധൂകരിക്കപ്പെട്ടതോടെ തമിഴ് സിനിമാ ചരിത്രത്തിലെ വലിയ വിജയങ്ങളില്‍ ഒന്നിലേക്ക് നീങ്ങുകയാണ് പൊന്നിയിന്‍ സെല്‍വന്‍ 1. ആഗോള ബോക്സ് ഓഫീസില്‍ 300 കോടിയില്‍ ഏറെ ഗ്രോസ് നേടിയ ചിത്രം ഒരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ് ഇപ്പോള്‍. തമിഴ്നാട് കളക്ഷനിലാണ് അത്.

ആദ്യ വാരം തമിഴ്നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം ആയിരിക്കുകയാണ് പിഎസ് 1. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഏഴ് ദിനങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുമാത്രം നേടിയത് 128 കോടിയാണ്. രണ്ടാം സ്ഥാനത്തുള്ള വിജയ് ചിത്രം സര്‍ക്കാരിന്റെ തമിഴ്നാട് ബോക്സ് ഓഫീസിലെ ആദ്യ വാര നേട്ടം 102 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കാണ് ഇത്.