പൂജ ഖേദ്കറെ പരിശീലനത്തിൽ നിന്ന് മാറ്റി നിർത്തി മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
16 July 2024

വിവാദ ഐഎഎസ് പ്രൊബേഷനറിയായ് പൂജ ഖേദ്കറെ ജില്ലാ പരിശീലന പരിപാടിയില്‍ നിന്ന് മാറ്റി നിർത്തി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിറക്കി . സംസ്ഥാനത്തിന്റെ അഡിഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗാദ്രെയാണ് ഈ കാര്യത്തെ അറിയിച്ചത്.

മസൂറിയിൽ പ്രവര്‍ത്തിക്കുന്ന ബഹദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ആണ് പൂജ ഖേദ്കറെ ജില്ലാ പരിശീലനത്തില്‍ നിന്നും തിരിച്ചുവിളിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി നിര്‍ത്തണമെന്നാണ് നിതിന്‍ ഗാദ്രെ കത്തിലൂടെ അറിയിച്ചിട്ടുള്ളത് .

മഹാരാഷ്ട്ര കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. നിയമ വിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച പൂജയുടെ ആഢംബര കാര്‍ പൂനെ പൊലീസ് പിടിച്ചെടുത്തിരുന്നു.

തനിക്ക് കാഴ്ച്ച പരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്, ഒബിസി നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത എന്നിവ ഇപ്പോൾ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം അന്വേഷിക്കുകയാണ്.