ഉദര ശസ്ത്രക്രിയ പൂർത്തിയായി ;പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

single-img
10 June 2023

ഉദരഭാഗത്തെ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പ്രാര്‍ത്ഥനകള്‍ക്കു സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മാര്‍പ്പാപ്പയുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടത്.

ധാരാളം പീഡകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ നിങ്ങൾ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ എന്നെയും ഓര്‍ക്കണം. റോമിലെ ജെമെലി ഹോസ്പിറ്റലില്‍ ബുധനാഴ്ചയാണ് മാര്‍പ്പാപ്പയുടെ ഉദര ശസ്ത്രക്രിയ കഴിഞ്ഞത്.

അതേസമയം, മാര്‍പ്പാപ്പയുടെ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് വത്തിക്കാന്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചത് . മാര്‍പ്പാപ്പ സാധാരണ നിലയിലേക്ക് എത്തുന്നതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബര്‍ണി വിശദമാക്കിയത്. ദ്രവ രൂപത്തിലുള്ള ഭക്ഷണമാണ് നിലവിൽ മാര്‍പ്പാപ്പയ്ക്ക് നല്‍കുന്നത്.