വര്‍ഗീയ കലാപത്തിന് ഹത്രസ് സംഭവത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു
യുപിയിലെ ഹത്രസ് സംഭവത്തിന് പിന്നാലെസമൂഹത്തിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ കലാപത്തിനുംപോപ്പുലര്‍ ഫ്രണ്ട് നീക്കം നടത്തി എന്ന് ഇഡിയുടെ വെളിപ്പെടുത്തൽ. സംഘടനയിലെ അംഗവും ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ എ റൗഫ് ഷെരീഫ് ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതായും ഇതിനായി ഇവര്‍ക്ക് വിദേശത്തുനിന്ന് 1.36 കോടി രൂപയുടെ ധനസഹായം കിട്ടിയതായി മലയാളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായത്തിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു.
പിടിയിലായ ഷെഫീഖ് പായം ഖത്തറിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് അംഗമായിരുന്നു. ഇയാളിലൂടെ റൗഫിന് പണമയച്ചു. ഇപ്പോൾ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ 4 പേരുടെ ഹത്രസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു. സമുദായ സൗഹാര്‍ദം തകര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. യാത്രാ മധ്യേ യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
വർഗീയ കലാപങ്ങൾക്കായി രാജ്യത്തിന്റെ ഉള്ളിൽ നിന്നും വിദേശത്തുനിന്നും ഏകദേശം 120 കോടിയോളം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചത്. ആയിരത്തിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുണ്ട്. നേരത്തെ 2020ലെ ഡല്‍ഹി കലാപത്തിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ടിങ്ങുണ്ടായി.