പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക

single-img
16 November 2022

പോപ്പുലര്‍ഫ്രണ്ടിന്റെ കൊടിയാണെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക നശിപ്പിച്ച് അബദ്ധം പറ്റി ബിജെപി പ്രവര്‍ത്തകന്. കണ്ണൂരിൽ ലോകകപ്പിലെ പോര്‍ച്ചുഗല്‍ ആരാധകര്‍ ഉയർത്തിയ പതാകയാണ് നശിപ്പിക്കപ്പെട്ടത്. ആരാധകർ നൽകിയ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡയില്‍ എടുത്തു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു. എന്തായാലും സംഭവത്തില്‍ കേസ് എടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു.