ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നശിപ്പിച്ചു; നായക്കെതിരെ തെലുങ്ക് ദേശം പാർട്ടി നേതാവ് പരാതി നൽകി

14 April 2023

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നശിപ്പിച്ചതിന് നായക്കെതിരെ തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് പരാതി നൽകി. ഒരു നായ പോസ്റ്റർ നശിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിജയവാഡയിലാണ് സംഭവം.
ടിഡിപി നേതാവ് ദസരി ഉദയശ്രീയാണ് നായക്കെതിരെ പയക്കരപ്പേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യഥാർത്ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പരാതിയിന്മേൽ നായയെയും ഉടമയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.