പ്രഭാസിന്റെ ‘കല്‍കി 2898 എഡി’ ഒന്നാം ഭാഗം റിലീസ് മാറ്റി
പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനും ഒപ്പം, അഭിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം കല്‍കി 2898 എഡി എന്ന ചിത്രം അടുത്തിടെ അമേരിക്കയിലെ സാന്‍റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചിരുന്നു. ഈ അന്താരാഷ്‌ട്ര വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി.
ബാഹുബലി പോലെ രണ്ട് ഭാഗമായി ചിത്രം റിലീസ് ചെയ്യും എന്നാണ് വിവരം. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം ചിത്രത്തിന്‍റെ ആദ്യഭാഗം നേരത്തെ നിശ്ചയിച്ച ഡേറ്റില്‍ പുറത്തിറങ്ങില്ലെന്നാണ് അറിയുന്നത് . നേരത്തെ കല്‍കി 2898 എഡി ആദ്യ പാര്‍ട്ട് ജനുവരി 12 2024ന് പുറത്തിറങ്ങും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
പക്ഷെ ഇപ്പോൾ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് 2024 മെയ് മാസത്തിലേക്ക് മാറ്റിയെന്നാണ് വിവരം. 2024 ജനുവരി സംക്രാന്തി, പൊങ്കല്‍ അവധി കണക്കിലെടുത്തായിരുന്നു റിലീസ് വച്ചിരുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിന് അടക്കം ലഭിച്ച പ്രതികരണങ്ങൾ വൈറലായതോടെ ചിത്രത്തിന്‍റെ അണിയറക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
“തെലുങ്ക് സിനിമ വൃത്തങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് ചിത്രത്തിന്‍റെ നിർമ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്‍റെ അശ്വിനി ദത്ത്, മെയ് 9 തിയതി റിലീസിനായി തെരഞ്ഞെടുത്തുവെന്നാണ് വിവരം.വൈജയന്തി മൂവീസിന്‍റെ വന്‍ ഹിറ്റുകളായ ‘ജഗദേക വീരുഡു അതിലോക സുന്ദരി’, ‘മഹാനടി’ എന്നീ ചിത്രങ്ങൾ ഇതേ ദിവസമാണ് റിലീസായത്. ഇവ സൂപ്പർഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗ്യദിനം കൂടി കണ്ടാണ് ഇത്തരം ഒരു നീക്കം” – ഇന്ത്യ ടുഡേയിലെ റിപ്പോര്‍ട്ട് പറയുന്നു.
നാഗ് അശ്വിനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിൻ തന്നെയാണ് തിരക്കഥയും. ചിത്രത്തിന്‍റെ ഗ്ലിംസും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു ഹോളിവുഡ് ടെച്ചോടെയാണ് ചിത്രം എത്തുന്നത്. ദീപിക പാദുകോണ്‍, പശുപതി എന്നിവരെ ഈ ദൃശ്യങ്ങളില്‍ കാണാം. സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.