പ്രഭാസിന്റെ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് ; ആഗോളതലത്തില്‍ നേടിയത് 600 കോടി രൂപയിലധികം
2 July 2024
പ്രഭാസ് നായകനായ കല്‍ക്കി 2898 എഡി വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ കല്‍ക്കി ആകെ 600 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള നെക്സ്റ്റ് 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ സിനിമ ഭാഷഭേദമന്യേ സ്വീകരിക്കപ്പെടുകയാണ്. രാജ്യമൊട്ടാകെ ആരാധരുള്ള പ്രഭാസിന് ബാഹുബലിക്ക് ശേഷം വീണ്ടും വൻ സ്വീകാര്യത ലഭിക്കുന്നുവെന്നത് ചിത്രത്തിന്റെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കമല്‍ഹാസനും നിറഞ്ഞാടുമ്പോള്‍ അമിതാഭ് ബച്ചനും ചിത്രത്തെ തോളിലേറ്റുന്നു.