ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ നടത്തണം: വി മുരളീധരൻ

single-img
10 September 2022

ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ന് ശ്രീനാരായണഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷ ദിനത്തിൽ ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളുടെ പ്രസക്തി വളരെയധികം വർധിക്കുന്ന കാലഘട്ടമാണിതെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെമ്പഴന്തിയിലെ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് നടന്ന ചടങ്ങുകൾ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയാണ് ശിവഗിരി മഠത്തിൽ ആഘോഷ പരിപാടികൾ ആരംഭിച്ചത്. .മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്തു പ്രസക്തമാണെന്നും, ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ചടങ്ങിൽ പറഞ്ഞു.

ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തിയിൽ വിശേഷാൽ സമാരാധന ചടങ്ങുകൾ നടന്നു.ഗുരുവിന്റെ ആദർശങ്ങൾ എക്കാലവും ജ്വലിച്ചു നിൽക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.