ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യമെന്ന് പ്രകാശ് ജാവദേക്കര്‍
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏഴ് മണ്ഡലങ്ങളാണ് ബിജെപി ലക്ഷ്യമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കര്‍ എം പി
നരേന്ദ്രമോദിക്ക് കേരളത്തില്‍ 36 ശതമാനം ജനപിന്തുണയുണ്ടെന്നും ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
കേരളത്തിലെ ഇരുമുന്നണികളുടെയും നിഴല്‍ യുദ്ധം ബിജെപി തുറന്നുകാണിക്കുമെന്നും കൃസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കെ സുരേന്ദ്രനടക്കമുള്ള സംസ്ഥാന നേതാക്കള്‍ ചുമതലയില്‍ തുടരുമെന്നും നിലവിലെ നേതൃത്വത്തില്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജയശങ്കര്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു ജാവദേക്കറുടെ മറുപടി.