പ്രയാഗ കുടുംബ സുഹൃത്താണ്; നിയമസഹായം നല്‍കിയതിന്റെ പേരിലുള്ള വിമര്‍ശനങ്ങളിൽ സാബു മോന്‍

single-img
12 October 2024

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയ കാരണത്താൽ ഉയർന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച് നടനും അഭിഭാഷകനുമായ സാബു മോന്‍. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറ‍ഞ്ഞതായും ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ താന്‍ ഭയപ്പെടുന്നില്ലെന്നും സാബു മോന്‍ പറഞ്ഞു .

തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. തമിഴിൽ രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്‍റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്.

ഇതോടൊപ്പം, തനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്നും ചിലര്‍ ഓര്‍മ്മിപ്പിച്ചുവെന്നും സാബുമോന്‍ പറയുന്നു. സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നതെന്നാണ് സാബുമോൻ പറയുന്നത്.