പ്രാർത്ഥന ദൈവം കേട്ടില്ല; യുവാവ് ക്ഷേത്രങ്ങൾ നശിപ്പിച്ചു
പ്രാർത്ഥന ദൈവം കേട്ടില്ലെന്നാരോപിച്ചു മധ്യപ്രദേശിലെ ഇൻഡോറിൽ 24 കാരൻ രണ്ട് ക്ഷേത്രങ്ങൾ നശിപ്പിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിക്കാലത്ത് ഒരു അപകടത്തിൽ കണ്ണിന് കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ സുഖം പ്രാപിക്കാൻ വേണ്ടി പല തരത്തിലുള്ള പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു. എന്നാൽ ഇതുകൊണ്ടു ഫലമുണ്ടായില്ല. ഇതാണ് യുവാവിനെ അക്രമത്തിനു പ്രേരിപ്പിച്ചത് എന്നാണു പോലീസ് പറയുന്നത്.
“ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ അടുത്തിടെ നശിപ്പിക്കുകയും ഒരു വിഗ്രഹം അശുദ്ധമാക്കുകയും ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം തോന്നുന്നു. പിതാവ് ഒരു ചെറിയ ഹാർഡ്‌വെയർ സ്റ്റോർ നടത്തുന്നു. വിഷയം സെൻസിറ്റീവ് ആണ്, ആഴത്തിലുള്ള അന്വേഷണം നടക്കുകയാണ്,” അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രശാന്ത് ചൗബെ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 295 എ (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ച് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രവുമായ പ്രവൃത്തികൾ) പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്), ചൗബെ കൂട്ടിച്ചേർത്തു.