കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവം; പ്രേമനന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കാട്ടാക്കട ഡിപ്പോയിൽ പിതാവിനെയും മകളെയും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ കാല താമസമുണ്ടാകുന്നതായി കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി. മര്‍ദനമേറ്റ ആമച്ചാല്‍ സ്വദേശി പ്രേമനനാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
വിഷയത്തിൽ ഡിജിപിക്കും പരാതി നല്‍കുമെന്നും പ്രേമനന്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു. പരാതി നൽകിയപ്പോൾ പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, സംഭവത്തില്‍ കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെ കൂടി സസ്‌പെന്‍ഡ് ചെയ്തു. മുൻപ് ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍ സുരേഷ്, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മര്‍ദനമേറ്റ പ്രേമനനോടും മകളോടും കെ എസ് ആര്‍ ടി സി സി എം ഡി നേരിട്ട് വിളിച്ച് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.