അരവണയിൽ കീടനാശിനി സാന്നിധ്യം; ദേവസ്വം ബോര്‍ഡിന് നഷ്ടം 7.80 കോടി രൂപ

single-img
26 October 2024

ശബരിമലയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് സൂക്ഷിച്ചിരുന്ന അരവണ സ്റ്റോക്കുകള്‍ മാറ്റിത്തുടങ്ങി. ഒന്നര വര്‍ഷത്തിനുശേഷമാണ് ഗോഡൗണിലെ സ്റ്റോക്കുകള്‍ പുറത്തെടുക്കുന്നത്. 6.65 കോടിയുടെ അരവണയാണ് കീടനാശിനി സാന്നിധ്യത്തെത്തുടര്‍ന്ന് വില്‍ക്കാതെ പോയത്. സന്നിധാനത്ത് നിന്ന് ട്രാക്ടറില്‍ അരവണകള്‍ പമ്പയില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

കേടായ അരവണ വളമാക്കാനാണ് ഉപയോഗിക്കുക. കരാര്‍ കമ്പനി അരവണ പൂനയിലേക്ക് കൊണ്ടുപോകും. അരവണ നശിപ്പിക്കാന്‍ 1.5 കോടിക്കാണ് കമ്പനി കരാര്‍ എടുത്തത്. തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യാനായി തയാറാക്കിയ അരവണയില്‍ കീടനാശിനി സാന്നിധ്യമെന്ന കണ്ടെത്തലിലാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ട് അരവണ മാറ്റാന്‍ ആവശ്യപ്പെട്ടത്. 2023 ജനുവരി 11നാണ് അരവണയുടെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്.