2000 രൂപാ നോട്ടിന്റെ അവതരണം ഒരിക്കലും പിടികിട്ടാത്ത പ്രഹേളിക; സർക്കാരിനു മാത്രമേ ആ കുരുക്കഴിക്കാൻ കഴിയൂ; പണ്ടേ പ്രവചിച്ച ചിദംബരം
2016 നവംബർ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. നോട്ടുനിരോധനമെന്ന നടപടിയെ ആദ്യം തന്നെ അപലപിച്ചു രംഗത്തെത്തിയ പ്രമുഖരിൽ ഒരാളായിരുന്നു മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം.
കേന്ദ്ര സർക്കാരിന്റെ 2000 രൂപാ നോട്ടിന്റെ അവതരണം ഒരിക്കലും പിടികിട്ടാത്ത പ്രഹേളികയാണെന്നായിരുന്നു അന്ന് ചിദംബരം പ്രതികരിച്ചത്. മാത്രമല്ല, സർക്കാരിനു മാത്രമേ ആ കുരുക്കഴിക്കാൻ കഴിയൂവെന്നും അദ്ദേഹം പ്രവചിച്ചു.
‘അവർ ( കേദ്രസർക്കാർ ) 500, 1000 രൂപാ നോട്ടുകൾ നിരോധിക്കുകയും 2000 രൂപ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു പ്രഹേളികയായാണ് എനിക്കു തോന്നുന്നത്. കേദ്ര സർക്കാർ തന്നെ ആ പ്രഹേളിക അഴിക്കട്ടെ’-ചിദംബരം അന്നു പറഞ്ഞു.
2000 രൂപാ നോട്ടുകൾ പുതിയതായി പുറത്തിറക്കുക മാത്രം ചെയ്യുകയാണെങ്കിൽ അതു മറ്റൊരു വിഷയമാകുമായിരുന്നു. പക്ഷെ , 500ഉം ആയിരവും നിരോധിച്ച് അവരെന്തിനാണ് 2000 പുറത്തിറക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊരു പോരായ്മ തന്നെയാകും. നല്ലൊരു കാരണം ബോധിപ്പിക്കുകയാണെങ്കിൽ അതു നമുക്കു മനസിലാക്കാമായിരുന്നു-അദ്ദേഹം തുടർന്നു.