സപ്ലൈകോ പൂട്ടരുതെന്നാണ് ആഗ്രഹം; നിലനില്‍ക്കണമെങ്കില്‍ വില വര്‍ധിപ്പിക്കണം: ബിനോയ് വിശ്വം

single-img
15 February 2024

കേരളത്തിലെ സപ്ലൈകോ നിലനില്‍ക്കണമെങ്കില്‍ വില വര്‍ധിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സപ്ലൈകോ പൂട്ടരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും വില വര്‍ധിപ്പിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

നിലവിൽ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പത്ത് കൊല്ലമായി സബ്‌സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാള്‍ 35% വില കുറച്ച് വില്‍ക്കാനാണ് പുതിയ തീരുമാനം. അഞ്ച് വര്‍ഷമായിട്ടും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.