പൂജാരി മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥ ജലം നല്‍കി ചാനല്‍ അവതാരകയെ പീഡിപ്പിച്ചു ; കേസെടുത്തു പോലീസ്

single-img
17 May 2024

ക്ഷേത്രത്തിൽ നിന്നും നൽകുന്ന തീര്‍ത്ഥ ജലത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ചാനല്‍ അവതാരകയെ പീഡിപ്പിച്ചതായി പരാതി. തമിഴ്‌നാട്ടിലെ ചെന്നൈയിയ്ക്ക് സമീപം വിരുഗം പാക്കം വനിതാ പൊലീസ് സ്റ്റേഷനിലാണ് അവതാരക പരാതി നല്‍കിയിരിക്കുന്നത്.

പാരിസ് കോര്‍ണറിലെ ക്ഷേത്ര പൂജാരി കാര്‍ത്തിക് മുനിസ്വാമിക്കെതിരെയാണ് യുവതി പരാതി . അവതാരകയുടെ പരാതിയിൽ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനിസ്വാമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതി കാര്‍ത്തിക് പൂജാരിയായിരുന്ന ക്ഷേത്രത്തില്‍ പതിവായി പോയിരുന്നു.

ഇവിടെ നടക്കുന്ന പരിപാടികളും പ്രഭാഷണങ്ങളും സംബന്ധിച്ച് കാര്‍ത്തിക് യുവതിയ്ക്ക് പതിവായി വാട്‌സാപ്പിലൂടെ മെസേജുകള്‍ അയച്ചിരുന്നു. ഇരുവരും തമ്മിൽ പരിചയത്തിലായതോടെ ഒരു ദിവസം ക്ഷേത്രത്തിലെത്തി തിരികെ പോകുമ്പോള്‍ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി.

അതിനുശേഷം തന്റെ കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് കലര്‍ത്തിയ തീര്‍ത്ഥജലം നല്‍കി. ഇത് കുടിച്ചതോടെ യുവതിയ്ക്ക് ബോധം നഷ്ടപ്പെടുകയും തുടര്‍ന്ന് കാര്‍ത്തിക് പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത് . തുടര്‍ന്ന് യുവതി ഗര്‍ഭം ധരിച്ചതോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭഛിദ്രം നടത്തി. ശേഷം കാര്‍ത്തിക് മുനിസ്വാമി ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.