അയോദ്ധ്യ രാമക്ഷേത്രത്തില്‍ പൂജാരിമാര്‍ക്ക് ഇനി മുതല്‍ കാവിക്ക് പകരം മഞ്ഞ

single-img
5 July 2024

യുപിയിലെ അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ വസ്ത്രധാരണത്തിന് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി ക്ഷേത്ര ട്രസ്റ്റ്. കാവി നിറമുള്ള വസ്ത്രങ്ങള്‍ക്ക് പകരം മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ അണിയാനാണ് പുതിയ നിർദേശം.

ഇതോടൊപ്പം ക്ഷേത്രത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി എന്നും റിപ്പോർട്ടുകൾ ഉണ്ട്. സുരക്ഷയുടെ ഭാഗമായാണ് മൊബൈല്‍ ഫോണിന് വിലക്കേർപ്പെടുത്തിയതെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. അതേസമയം ,ചോർച്ചയുള്ളതായുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത് വിമർശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈല്‍ ഫോണിന് വിലക്കേർപ്പെടുത്തിയത്.

മുൻപ് കാവി നിറത്തിലെ കുർത്തയും ദോത്തിയും തലപ്പാവുമായിരുന്നു അയോദ്ധ്യയിലെ പൂ‌ജാരിമാരുടെ വേഷം. കോട്ടണ്‍ തുണികൊണ്ട് തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിക്കാനാൻ പൂജാരിമാർക്ക് പരിശീലനവും നല്‍കിയിരുന്നു. ഇതിനു പുറമെ സനാതന ധർമ്മം അനുസരിച്ച്‌ പൂജാരിമാർ തലയും കയ്യും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.