അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിച്ചു; നാളെ യുഎൻ ആസ്ഥാനത്തെ യോഗാദിന പരിപാടിയിൽ പങ്കെടുക്കും

20 June 2023

ദില്ലി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിച്ചു. നാളെ യുഎൻ ആസ്ഥാനത്തെ യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യുഎസ് കോൺഗ്രസിലെ അഭിസംബോധന മറ്റന്നാൾ. യാത്രയ്ക്ക് തൊട്ടുമുമ്പും മണിപ്പൂരിൽ നിന്നുള്ള എംഎൽഎമാരുടെ സംഘത്തിന് കാണാൻ അനുമതി നൽകാതെ മോദി. ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ ആഴം കൂട്ടാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്ര ഇൻഡോ പസഫിക് മേഖലയ്ക്കായി ശ്രമിക്കുമെന്നു മോദി കൂട്ടിച്ചേർത്തു.