75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥാനം ഒഴിയേണ്ടിവരും: ശശി തരൂർ
21 September 2024
കശ്മീർ, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാന നിയമസഭകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ഡോ. ശശി തരൂർ . ഈ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികരത്തിലേറുമെന്നും അടുത്തവർഷം 75 വയസ്സ് പൂർത്തിയാകുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സ്ഥാനം ഒഴിയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തരൂർ . അഡ്വ. പിഎസ് ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഡോ. വിജയലക്ഷ്മി, കെസി ചന്ദ്രഹാസൻ, അഖിലേഷ് നായർ, ഡോ. ശാന്തകുമാർ, ഡോ. കൃഷ്ണകുമാർ, ഡോ. സുഹൈൽ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.