പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദർശിക്കും
9 August 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക.
ഉച്ചയോടെ 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. പിന്നാലെ ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും.