പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനം; അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി മുഹമ്മദ് റിയാസ്
വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് പോസിറ്റിവ് സമീപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്ത മേഖലയിലെ ജനകീയ തിരച്ചിൽ ഫലപ്രദമായി എന്ന് മന്ത്രി പറഞ്ഞു. ജനകീയ തിരച്ചിൽ നാട്ടുകാർ നല്ല നിലയിൽ സഹായിച്ചു.
പ്രദേശത്തെ ജനങ്ങളുടെ ആശയം ആണ് ജനകീയ തിരച്ചിലെന്നും വൈകാരിക ബന്ധം ജനകീയ തിരച്ചിലിന് ഉണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനോടകം 2000 പേർ തിരച്ചിലിൽ പങ്കെടുത്തു. മലപ്പുറം ചാലിയറിൽ വിശദമായ തിരച്ചിൽ നാളെയും മറ്റന്നാളും നടക്കുമെന്ന് മന്ത്രി അറിയിച്ചു. അതേപോലെ തന്നെ , താത്കാലിക പുനരാധിവാസത്തിനായി 250 വാടക വീടുകൾ കണ്ടെത്തിയെന്ന് മന്ത്രി അറിയിച്ചു.
താത്കാലിക പുനരധിവാസത്തിനായി ഏതു പഞ്ചായത്തിൽ പോകണം എന്നതിന് ഓപ്ഷൻ നൽകും. താത്കാലിക പുനരദിവസം വേഗത്തിൽ ആക്കാൻ ആണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.