ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്; ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി: സുരേഷ് ​ഗോപി

single-img
10 August 2024

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകി എന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ഹൃദയം വിങ്ങിയാണ് ദുരന്ത സ്ഥലത്തുനിന്നും പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് സംശഠിക്കവേ പറഞ്ഞു .

മനുഷ്യരുടെ ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് ഇവിടെ മോദി കണ്ടത്. ആവശ്യമായതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. വൈകുന്നേരം ചേർന്ന യോ​ഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനം പരി​ഗണിക്കപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

നേരത്തെ , തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി സെന്റ് ജോസഫ് സ്കൂളിലാണ് സന്ദർശനം നടത്തിയത്. അവിടെ പ്രധാനമന്ത്രി ദുരന്തബാധിതരെ കണ്ടു. ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ​ഗോപി പറഞ്ഞു.