കേരളത്തിന്റെ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

single-img
2 September 2022

കേരളത്തിന്റെ റെയിൽവേ വികസനത്തിനായി 4600 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു നരേന്ദ്രമോദി.

കേരളത്തിന്റെ ടൂറിസം- വ്യാപാര സാധ്യതകളെ റെയില്‍വേ പദ്ധതികള്‍ ശക്തിപ്പെടുമെന്നും കൊച്ചിയുടെ മുഖഛായ മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ കേരളാ സന്ദര്‍ശനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആവേശോജ്വല വരവേല്‍പ്പ് ആണ് സര്‍ക്കാര്‍ നല്‍കിയത്. . രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ ഉള്ളിടത്തെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നാല്‍ അത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടലും, നിര്‍മാണം പൂര്‍ത്തായായ പേട്ട- എസ് എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ ഉ്ദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. ഇതോടൊപ്പം കോട്ടയം-എറണാകുളം ജംഗ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍, കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ എന്നിവയുടെ ഫ്ളാഗോഫ്, റെയില്‍വെ വൈദ്യുതീകരണം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത എന്നിവയടക്കം വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി മോദി നാടിന് സമര്‍പ്പിച്ചിരിക്കുന്നത്.