നിഷ്പക്ഷമല്ല, ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി

single-img
24 August 2024

മാനുഷികമായ കാഴ്ച്ചപ്പാടോട് കൂടി ഏത് സഹായത്തിനായും ഉക്രൈനോടൊപ്പം ഒപ്പം ഇന്ത്യ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിഷ്പക്ഷമല്ല, ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്നും നരേന്ദ്ര മോദി വ്ലാദിമിർ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.

അതേസമയം, റഷ്യ നേതൃത്വം നൽകിയ സോവിയറ്റ് യൂണിയനില്‍ നിന്ന് 1991-ല്‍ സ്വതന്ത്രമായ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നതെന്നും ഇത് ചരിത്രമാണെന്നും വൊളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.