സിപിഎമ്മിന്റെ അക്കൗണ്ടിന്റെ മറവിൽ സുരേഷ് ഗോപിക്ക് നേട്ടം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ചിന്തിച്ചുകാണും: മുഖ്യമന്ത്രി
കേരളാ സന്ദർശനത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി. താൻ പറയുന്ന കാര്യം പ്രധാനമന്ത്രി പരിശോധിക്കണം. സാധാരണ നിലയിൽ തനിക്ക് കള്ളം പറയുന്ന സ്വഭാവമില്ല. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയത് കടുത്ത അധിക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ച് നൽകും. അഴിമതി നടത്തിയവരെ സർക്കാർ സംരക്ഷിക്കില്ല. സിപിഎമ്മിന്റെ അക്കൗണ്ടിന്റെ മറവിൽ സുരേഷ് ഗോപിക്ക് നേട്ടം ഉണ്ടാകുമെന്ന് ചിന്തിച്ചുകാണും. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതാണ് കേരളം. കുറവ് ദരിദ്രരുള്ള സംസ്ഥാനം. മാസപ്പടി വിവാദം രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട്. ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേപോലെ തന്നെ ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷം മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.