പതിനേഴാം നൂറ്റാണ്ടിലെ കുഞ്ചിറക്കോട്ടു കാളി നായരുടെ കഥയുമായി പൃഥ്വിരാജിന്റെ ‘കാളിയൻ’
എസ് മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ക്ലാസിക് സിനിമയാണ് കാളിയൻ.പതിനേഴാം നൂറ്റാണ്ടിൽ വേണാട്ടിൽ ജീവിച്ചിരുന്ന കുഞ്ചിറക്കോട്ടു കാളി നായരുടെ കഥയാണ് കാളിയൻ എന്ന സിനിമ അവതരിപ്പിക്കുന്നത്.
നേരത്തെ 2017 ൽ ഈ സിനിമ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിർമ്മാണത്തിന്റെ മറ്റു വിവരങ്ങൾ പിന്നീട് ലഭിച്ചിരുന്നില്ല. പിന്നാലെ ഏഴ് വർഷത്തിലേറെയായി പദ്ധതി നിർത്തിവച്ചു എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം പ്രിത്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചു കാളിയന്റെ പോസ്റ്റർ പുറത്തു വന്നിരുന്നു.
ഇതോടുകൂടി ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമ പുനരാംഭിക്കുന്നു എന്നുള്ള സന്തോഷത്തിലാണ് ആരാധകർ. എൽ 2: എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയാക്കിയാലുടൻ ചിത്രം ഉടൻ ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തി. 2025 ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക .
ഉയർന്ന നിർമ്മാണ ചെലവ് വരുന്ന ചിത്രം പഴയ കാലഘട്ടത്തിലെ ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുക്കുന്നത് . ബി ടി അനികുമാറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാൻ തയ്യാറായപ്പോൾ തന്നെ പാൻഡെമിക് സിനിമയ്ക്കും വെല്ലുവിളിയായിയെന്ന് തിരക്കഥാകൃത്ത് ബിടി അനിൽ കുമാർ വെളിപ്പെടുത്തിയിരുന്നു. ഏകദേശം ഒന്നര വർഷം മുമ്പ് അവർ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി ഓഡിഷൻ നടത്തി പുതുമുഖങ്ങളെ ചിത്രത്തിനായി കണ്ടെത്തിയിരുന്നു.