സംസ്ഥാന സര്‍ക്കാരിന് വിമർശനമില്ല; കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ച് വയനാട്ടിൽ പ്രിയങ്ക
വയനാടിനെയാകെ ഇളക്കി മറിച്ച്പ്രി ഉപതെരഞ്ഞെടുപ്പിനായി യങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സ്വാതന്ത്ര്യ സമരം കാലം മുതലുള്ള വയനാട്ടുകാരുടെ ധൈര്യത്തെ പ്രിയങ്ക ഓര്‍മിച്ചു. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രിയങ്ക ഗാന്ധി വയനാടിന്റെ സമഗ്രവികസനമാണ് ലക്ഷ്യംവെക്കുന്നതെന്ന് ഉറപ്പുനല്‍കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുള്ള മണ്ഡല പര്യടനം നാളെയും തുടരും. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ ജനാവലിയാണ് പ്രിയങ്ക ഗാന്ധിക്കായി കാത്തുനിന്നത്. താളൂരിലെ ഹെലിപ്പാടില്‍ നിന്നും മീനങ്ങാടിയിലെ പൊതുയോഗ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കാത്തുനിന്നവരെ നേരില്‍ കണ്ട് സ്‌നേഹമറിയിച്ചായിരുന്നു പ്രിയങ്കയുടെ യാത്ര. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ വയനാടിന്റെ ചരിത്രം എടുത്തുപ്പറഞ്ഞും വയനാട്ടുകാരുടെ ധൈര്യത്തെ പ്രശംസിച്ചു പ്രിയങ്ക ഗാന്ധി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാതെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയേയും കടന്നാക്രമിച്ചായിരുന്നു പ്രസംഗം.
ജനാധിപത്യം, സത്യം, ഭരണഘടന എന്നിവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വയനാടും കൂടെ നില്‍ക്കണമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും കര്‍ഷക പ്രശ്‌നവും തൊഴിലില്ലായ്മയും പ്രിയങ്ക അഭിസംബോധന ചെയ്തു.
വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് പ്രിയങ്ക ആവര്‍ത്തിച്ചു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധി അതിനായി ഒരുപാട് പ്രവര്‍ത്തനം നടത്തിയെന്നും താനും അതിനായി ശക്തിയോടെ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.