പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിലേക്ക്; ഏഴ് ദിവസം തെരഞ്ഞെടുപ്പ് പര്യടനം
18 October 2024
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബുധനാഴ്ച വയനാട്ടിൽ എത്തും. നാമനിർദേശ പത്രികയും അന്നുതന്നെ സമർപ്പിക്കും. ഏഴ് ദിവസം വയനാട്ടിൽ പ്രിയങ്കയുടെ പര്യടനമുണ്ടാകും.
ലോക്സഭാ പ്രതിപക്ഷ നേതാവായ സഹോദരൻ രാഹുൽ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയുടെ പര്യടനവുമായി ബന്ധപ്പെട്ട് കേരളത്തിലെ യുഡിഎഫ് നേതൃയോഗത്തിൽ പ്രാഥമിക പ്ലാൻ തയാറായിട്ടുണ്ട്.