പ്രിയങ്കയുടെ പ്രചാരണം; വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ല: ഇ ടി മുഹമ്മദ് ബഷീർ

single-img
23 October 2024

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീഗിന്റെ വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എംപി. പ്രിയങ്ക ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്ലിം ലീ​ഗ് നേതാക്കൾക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പച്ച നിറമുള്ള ലീഗിന്റെ പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്ലിംലീഗ് ഉണ്ടാകും. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.