ഷൈന്‍ അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തിയതിൽ സങ്കടം തോന്നി: സംയുക്ത
സംയുക്ത മേനോൻ എന്നായിരുന്ന തന്റെ പേരിനൊപ്പമുള്ള ജാതിവാൽ മാറ്റിയതിനെ നടൻ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്തത് സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. ‘ജാതി വാല്‍ വേണ്ടെന്ന് പറഞ്ഞത് തന്‍റെ പുരോഗമന നിലപാടായിരുന്നെന്നും ഷൈന്‍ അതിന് മറ്റൊരു വ്യാഖ്യാനം കണ്ടെത്തിയത് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും സംയുക്ത പറയുന്നു.
‘വിരുപക്ഷ’ എന്ന ഏറ്റവും പുതിയ തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംയുക്ത. കേരളം എന്നത് പല രീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുടെ നാടാണ്. അതിനാലാണ് ഞാന്‍ ജാതി വാല്‍ മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുകയെന്നുള്ളത് എനിക്ക് സങ്കടമുണ്ടാക്കിയ കാര്യമാണ്. ജാതി വാല്‍ വേണ്ട എന്ന് തീരുമാനിച്ചത് എന്‍റെ പുരോഗമന നിലപാടാണ്’- സംയുക്ത പറഞ്ഞു.
നമ്മൾ ഒരു സ്ഥലത്ത് ഒരു തീരുമാനം പ്രഖ്യാപിച്ചയുടനെ ഇതൊന്നും പെട്ടെന്ന് മാറുന്ന ഒരു കാര്യമല്ല. പിന്നെ മറ്റൊരു സ്ഥലത്ത് പോവുന്ന സമയത്ത് ജാതി വാല്‍ ചേര്‍ത്തു തന്നെയാണ് പേര് വിളിക്കുന്നത്’- സംയുക്ത പപറയുന്നു. ഒരിക്കൽ സിനിമാ പ്രൊമോഷന്‍റെ ഭാഗമായി ചെന്നൈയില്‍ പോയപ്പോള്‍ പേരിന്‍റെ കൂടെ ജാതി വാല്‍ ചേര്‍ത്ത് വിളിക്കുന്നത് കേട്ട് സത്യം പറഞ്ഞാല്‍ അരോചകമായി തോന്നി. എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്ന്.
നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്. കേരളം പലരീതിയിലും പുരോഗമനപരമായി ചിന്തിക്കുന്നയാളുകളുള്ള ഒരു സ്ഥലമാണ്’- സംയുക്ത പറഞ്ഞു.