പോപ്പുലര്‍ ഫ്രണ്ട് നിരോധനം; വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

single-img
29 September 2022

പോപ്പുലര്‍ ഫ്രണ്ട് നോരോധനം കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി. ഒരു കാരണവശാലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പിണറായി വിജയന്‍ കളക്ടര്‍മാരുടെയും പൊലീസുദ്യോഗസ്ഥരുടെയും യോഗത്തിൽ നിർദ്ദേശം നൽകി.

നിരോധനവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടികള്‍ മാത്രമേ സ്വീകരിക്കാവൂ. ഈ കാര്യത്തിൽ വീഴ്ചയുണ്ടാകരുത്, അനാവശ്യ തിടുക്കവും ആവേശവും പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇതോടൊപ്പം തന്നെ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയില്‍ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും ആവശ്യമുണ്ട്. യോഗത്തിനു പിന്നാലെ തുടര്‍നടപടി നിശ്ചയിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.