പ്രമുഖ തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു
11 September 2022
ഹൈദരാബാദ്; പ്രമുഖ തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണം രാജു അന്തരിച്ചു. 83 വയസായിരുന്നു.
ഇന്നു രാവിലെ ഹൈദരാബാദില്‍ വച്ചായിരുന്നു മരണം. റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണം രാജു സിനിമയിലും രാഷ്ട്രീയ രംഗത്തും ശക്തമായ സാന്നിധ്യമായിരുന്നു.
ഉപ്പലപടി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു. 1966ല്‍ ചിലക ഗോരിന്‍ക എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിലൂടെ നന്തി അവാര്‍ഡ് സ്വന്തമാക്കി. 183 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സൂപ്പര്‍താരം പ്രഭാസിന്റെ അമ്മാവനാണ്. പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാമിലായിരുന്നു അവസാന ചിത്രം.
കൃഷ്ണം രാജുവിന്റെ മരണം തെലുങ്ക് സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. നടി അനുഷ്‌ക ഷെട്ടി, നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ, മനോജ് മഞ്ജു ഉള്‍പ്പടെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.